ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്.
പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു.
ഊട്ടിയിലെ റോസ് ഗാർഡനിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ട് . നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്.
വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ് പനിനീർ. ഇംഗ്ലണ്ട്, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്.
- PLANT STANDS - September 9, 2023
- Poinsettia - June 28, 2023
- പനിനീർപ്പൂവ് മനോഹരപുഷ്പങ്ങളിൽ ഒന്നാമൻ ! - June 25, 2023